കരുനാഗപ്പള്ളി : കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടീച്ചേഴ്സ് ബ്രിഗേഡ് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല വൈസ് പ്രസിഡന്റ് വി.ഐ.കണ്ണൻ അദ്ധ്യക്ഷനായി. യോഗത്തിൽ ഉപജില്ല സെക്രട്ടറി ഒ.അനീഷ് സ്വാഗതവും ജോയിൻ സെക്രട്ടറി എസ്.ധന്യ നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എൽ.എസ്.ജയകുമാർ ജില്ലാ നിർവാഹക സമിതി അംഗങ്ങളായ എ.സമദ് ,കെ. ശ്രീകുമാരൻ പിള്ള,സബ്ജില്ലാ കമ്മിറ്റി അംഗങ്ങളായഎ.ബീന ,ജി.സതീഷ് , ജ്യോതിഷ് , ഷെമി ആനന്ദ്എൻ.സത്യശീലൻ, സൂരജ്, രഞ്ജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രകൃതി ദുരന്തങ്ങളിലും സമൂഹത്തിൽ ഉണ്ടാകുന്ന കെടുതികളിലും മുന്നിട്ടിറങ്ങുവാൻ കെ.എസ്.ടി.ഐയുടെ നേതൃത്വത്തിൽ ടീച്ചേഴ്സ് ബ്രിഗേഡ് എന്ന സേന രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |