തൊടിയൂർ: കരുനാഗപ്പള്ളി താലൂക്ക് കോൺഫറൻസ് ഹാളിൽ സി.ആർ.മഹേഷ് എം .എൽ .എ യുടെ അദ്ധ്യക്ഷതയിൽ പട്ടയ അസംബ്ലി ചേർന്നു. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സർക്കാർ ലക്ഷ്യം നിറവേറ്റുകയാണ് പട്ടയ അസംബ്ലിയുടെ ലക്ഷ്യം. ആലപ്പാട്,നീണ്ടകര എന്നീ പഞ്ചായത്തുകളിൽ മൈനിംഗ് ഏരിയയിൽ വർഷങ്ങളായി വീട് വച്ച് താമസിച്ചു വരുന്നവർക്ക് മൈനിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് പട്ടയം നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും ക്ലാപ്പന,ആദിനാട്,ഓച്ചിറ,അയണിവേ ലിക്കുളങ്ങര എന്നീ വില്ലേജുകളിൽ കുളം പുറമ്പോക്കിൽ വീട് വച്ച് താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള പ്രൊപ്പോസൽ ഗവൺമെന്റിന് സമർപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. കരുനാഗപ്പള്ളി തഹസിൽദാർ ഷിബു സ്വാഗതം പറഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജയശ്രീ,സുശീല(തഹസിൽദാർ ഭൂ രേഖ),ബ്ലോക്ക് പഞ്ചായത്ത്, പ്രസിഡന്റ്, ഗീതാകുമാരി,മുൻസിപ്പൽ ചെയർമാൻപടിപ്പുരലത്തീഫ് , തൊടിയൂർ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് ബിന്ദുവിജയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |