SignIn
Kerala Kaumudi Online
Saturday, 24 October 2026 9.34 AM IST

സോളാർ ഇലക്ട്രിക് യാത്രാ ബോട്ടിന്റെ വരവും കാത്ത് കല്ലടക്കാർ

ccc

പടിഞ്ഞാറെ കല്ലട: കൊല്ലം- കടപുഴ റൂട്ടിൽ കല്ലടയാറ്റിലൂടെ സ‌ർവീസ് നടത്തുന്നതിനായി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിൽ നിർമ്മിച്ചുവരുന്ന പുതിയ സോളാർ ഇലക്ട്രിക് യാത്രാ ബോട്ടുകളിൽ ഒരെണ്ണം കല്ലടയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. നിലവിൽ നാലു ബോട്ടുകളാണ് നിർമ്മാണത്തിലുള്ളത്. അതിൽ ഒരെണ്ണം നിർമ്മാണം പൂർത്തീകരിച്ച ശേഷം ട്രയൽ റൺ നടത്തിവരികയാണ്. ബാക്കി മൂന്നു ബോട്ടുകളുടെ 80 ശതമാനത്തോളം പണികൾ പൂർത്തീകരിച്ചിതായി അധികൃതർ പറഞ്ഞു.

സോളാർ ,ഇലക്ട്രിക് ഹൈബ്രിഡ് ബോട്ട്

  • ബോട്ടിന് ഏകദേശം 2 കോടി രൂപ നിർമ്മാണച്ചെലവ്.
  • 4.50 മീ.വീതിയും 15 മീ. നീളവും
  • ഒറ്റ നില ബോട്ടിൽ ഒരു സമയം 30 പേർക്ക് യാത്ര ചെയ്യാം.
  • ആകെ കപ്പാസിറ്റിയുടെ 25ശതമാനം ലഗേജും കയറ്റാം.
  • മണിക്കൂറിൽ പരമാവധി 20 കിലോമീറ്റർ വേഗത.
  • ഒരു ഡ്രൈവർ, ഒരു സ്രാങ്ക്, 2 ലാസ്കർ ഉൾപ്പെടെ നാല് ജീവനക്കാർ
  • 2 എൻജിനുകളിൽ പ്രവർത്തനം
  • മഴക്കാലത്ത് ഇലക്ട്രിക്ബാറ്ററിചാർജ് ചെയ്ത് ഉപയോഗിക്കണം
  • മൂന്നു കിലോമീറ്റർ വരെ 6 രൂപയാണ് ടിക്കറ്റ് നിരക്ക്.

ചെലവ് കുറവ്

ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ ഒരു ദിവസം 13 മണിക്കൂർ സർവീസ് നടത്തുമ്പോൾ 13,000 രൂപയോളം ചെലവ് വരും. അതേ സമയംസോളാർ ഇലക്ട്രിക് ബോട്ടുകൾക്ക് പരമാവധി 500 രൂപയിൽ താഴെയാണ് ചെലവ് .കൊച്ചിയിലെ മാറ്റ് പ്രോപ് എന്ന കമ്പനിക്കാണ് നിർമ്മാണച്ചുമതല. തൃക്കുന്നപ്പുഴ പാലം, കോവിൽത്തോട്ടം പാലം എന്നിവിടങ്ങളിലൂടെ ബോട്ട് കടന്നുവരുന്നതിനുള്ള ചില തടസങ്ങൾ നീങ്ങിയാൽ ഉടൻ ഒരു ബോട്ട് കൊല്ലത്ത് എത്തിച്ച് സർവീസ് തുടങ്ങാനാണ് സാദ്ധ്യത.

ബോട്ട് ജെട്ടികൾ പുനർ നിർമ്മിക്കണം

പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ കണ്ണങ്കാട്ട് കടവ് മുതൽ കടപുഴ വരെ കല്ലടയാറിന്റെ തീരത്ത് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന പല ബോട്ട് ജെട്ടികൾ നശിച്ചുപോയി. നിലവിൽ കടപുഴ ജംഗ്ഷൻ, കടപുഴ വലിയ പള്ളി,മുതിരപ്പറമ്പ്, മട്ടലിൽകടവ് എന്നിവിടങ്ങളിൽ മാത്രമാണ് ബോട്ട് ജെട്ടികളുള്ളത്. കണ്ണങ്കാട്ട് കടവ്, മുളയ്ക്കൽ കടവ്, നന്നും പുറത്ത് മുക്ക് എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന ബോട്ട് ജെട്ടികൾ പുനർനിർമ്മിക്കുന്നതോടൊപ്പം നെൽപ്പുരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പുതിയ ഒരു ബോട്ട് ജെട്ടി കൂടി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിലവിൽ ബോട്ട് സർവീസ് നടത്തുന്ന കായലുകളിലും നദികളിലും ആഴക്കുറവിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇത് കാരണം ബോട്ടിന്റെ റഡാറും പ്രൊപ്പല്ലറും മണലിലും പാറകളിലും തട്ടി കേടായി അത് സർവീസ് മുടങ്ങുന്നതിന് കാരണമാകുന്നു. കൂടാതെബോട്ട് ജെട്ടികളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുവാനുള്ള സൗകര്യം കൂടി ബോട്ടിനോട് ചേർന്ന് നിർമ്മിച്ചാൽ ഗുണകരമാകും.

എം.സുജിത്ത്

ട്രാഫിക് സൂപ്രണ്ട്

സംസ്ഥാനജല ഗതാഗത വകുപ്പ് ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL