SignIn
Kerala Kaumudi Online
Saturday, 24 October 2026 9.34 AM IST

കൊല്ലം പൂരം: വെടിക്കെട്ട് പ്രകടനത്തിന് അനുമതിയില്ല

കൊ​ല്ലം: ആ​ശ്രാ​മം ശ്രീ​കൃ​ഷ്​ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ഏ​പ്രിൽ 15ന് ന​ട​ക്കു​ന്ന കൊ​ല്ലം പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ നി​ര​സി​ച്ചു. പൂ​ര​ദി​വ​സം രാ​ത്രി ഏ​ഴ് മു​തൽ ഒ​മ്പ​ത് വ​രെ വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന​തി​നാ​ണ് ക്ഷേ​ത്ര ഉ​പ​ദേ​ശ സ​മി​തി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി അ​നിൽ​കു​മാർ അ​പേ​ക്ഷ സ​മർ​പ്പി​ച്ച​ത്.

പൊ​ലീ​സ് ക​മ്മി​ഷ​ണർ, ത​ഹ​സിൽ​ദാർ, ജി​ല്ലാ ഫ​യർ ഓ​ഫീ​സർ എ​ന്നി​വ​രു​ടെ റി​പ്പോർ​ട്ട്, വെ​ടി​ക്കെ​ട്ടി​നു​ള്ള സ്‌​ഫോ​ട​ക വ​സ്​തു​ക്കൾ സൂ​ക്ഷി​ക്കു​ന്ന​തി​ന് ഈ സ്ഥ​ല​ത്ത് പെ​സോ അ​നു​ശാ​സി​ക്കു​ന്ന നി​ബ​ന്ധ​ന​ക്ക​നു​സൃ​ത​മാ​യ മാ​ഗ​സിൻ സ്ഥാ​പി​ക്കാൻ സാ​ധി​ക്കി​ല്ലെ​ന്ന് ബോദ്ധ്യ​പ്പെ​ട്ട​തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. മൈ​താ​ന​ത്തി​ന്റെ പ​ബ്ലി​ക് ല​യ​ബി​ലി​റ്റി ഇൻ​ഷ്വ​റൻ​സ്, റി​സ്ക്ക് അ​സ​സ്‌​മെന്റ് പ്ലാൻ, ഓൺ സൈ​റ്റ് എ​മർ​ജൻ​സി പ്ലാൻ, അ​നു​ബ​ന്ധ സർ​ട്ടി​ഫി​ക്ക​റ്റ്, സ്‌​ഫോ​ട​ക വ​സ്​തു​ക​ളു​ടെ വി​ശ​ദ​വി​വ​രം എ​ന്നി​വ ഹാ​ജ​രാ​ക്കാ​യി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.
ഒ​രു വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തെ ഉൾ​ക്കൊ​ള്ളി​ച്ച് സു​ര​ക്ഷി​ത​മാ​യി വെ​ടി​ക്കെ​ട്ട് ഈ പ്ര​ദേ​ശ​ത്ത് ന​ട​ത്തു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ഡി​ഷ​ണൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ജി.നിർ​മ്മൽ​കു​മാർ അ​നു​മ​തി നി​ഷേ​ധി​ച്ച് ഉ​ത്ത​ര​വി​ട്ട​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL