
കൊല്ലം: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക-മത-സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ച് കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിൽ വച്ച് ഇഫ്താർ സംഗമം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം ടി.വി.ഇബ്രാഹിം എം.എൽ.എ നിർവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം സ്വാഗതം പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ, കൊല്ലം എ. ഡി.എം നിർമ്മൽ കുമാർ, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ, ബിന്ദു കൃഷ്ണ, എസ്.എൻ ഓപ്പൺ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ സുനിത ഗണേഷ്, പ്രൊഫ. പി.ഒ.ജെ. ലബ്ബ, സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹ്‌സിൻ കോയ തങ്ങൾ, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. കുറ്റിയിൽ ഷാനവാസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് നദ് വി, മെക്കാ ജില്ലാ സെക്രട്ടറി നാസറുദ്ദീൻ തേവലക്കര, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി നിസാർ കണ്ടത്തിൽ, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് നിസാം കണ്ണനല്ലൂർ, ജമാഅത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എ.എൽ.എൽ.നിസാമുദ്ദീൻ, ജെ.എസ്.എസ് ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത്, സി.എം.പി ജില്ലാ സെക്രട്ടറി മോഹൻ കുമാർ, കേരള കോൺഗ്രസ് (എം.) സംസ്ഥാന സമിതി അംഗം ഈച്ചം വീട്ടിൽ നയാസ് മുഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പണിക്കത്ത് സലാം, മുസ്ലിം ലീഗ് ഭാരവാഹികളായ വട്ടപ്പാറ നാസിമുദ്ദീൻ, എം.എ.കബീർ, വാഴയ്യത്ത് ഇസ്മായിൽ, പോരേടം ബദർ, മുള്ളുകാട്ടിൽ സാദിഖ്, ചാത്തിനാംകുളം സലിം തുടങ്ങിയ വിവിധ നേതാക്കൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |