SignIn
Kerala Kaumudi Online
Saturday, 24 October 2026 11.55 AM IST

കടൽ പായൽ കൃഷി ഉപകരണ വിതരണം

paayaral-

രാമനാഥപുരം (തമിഴ്‌നാട്): കടൽ പായൽ കൃഷിക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്ത് അമൃത വിശ്വവിദ്യാപീഠം. അമ്മച്ചി ലാബ്സിന്റെയും (അമൃത മൾട്ടി മോഡൽ ആപ്ലിക്കേഷൻസ് യൂസിംഗ് കമ്പ്യൂട്ടർ ആൻഡ് ഹ്യൂമൻ ഇന്ററാക്ഷൻ ലാബ്‌സ്) സെന്റർ ഫോർ വുമൺ എംപവർമെന്റ് ആൻഡ് ജെൻഡർ ഈക്വാലിറ്റിയുടെയും നേതൃത്വത്തിലാണ് തിരഞ്ഞെടുത്ത തീരദേശ ഗ്രാമങ്ങളിലെ വനിതകൾക്ക് ഉപകരണങ്ങൾ നൽകിയത്. തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ സാംബായ്, ഓലൈക്കുട, തിരുപ്പാലിക്കുടി, തൊണ്ടി, സോളിയക്കുടി എന്നീ അഞ്ച് ഗ്രാമങ്ങളിലെ വനിതകൾക്കാണ് ഉപകരണങ്ങൾ കൈമാറിയത്. രാമനാഥപുരത്ത് നടന്ന ചടങ്ങ് സി.ഡബ്ല്യു.ഇ.ജി.ഇ അസോസിയേറ്റ് ഡയറക്ടർ ശ്രീവിദ്യ ശേഷാദ്രി ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധന വകുപ്പ് ഫീൽഡ് ഇൻസ്‌പെക്ടർ കാർത്തിക് രാജ്, അമൃത വിദ്യാലയ മാനേജർ ബ്രഹ്മചാരിണി ലക്ഷ്മി, പദ്ധതികളുടെ സോണൽ ലീഡ് ബ്രഹ്മചാരിണി അമൃത, ഫീൽഡ് കോ ഓർഡിനേറ്റർ തിരുമുരുകൻ, വി.ആർ.ഭാനു, അശ്വതി എന്നിവർ പങ്കെടുത്തു.

മീൻവലകൾ, കയറുകൾ, ലൈഫ് ജാക്കറ്റ്, അണ്ടർവാട്ടർ ഗോഗിൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകാരണങ്ങളുമാണ് വിതരണം ചെയ്യുന്നത്. കൊല്ലം ആലപ്പാട് പഞ്ചായത്തിലെ സ്ത്രീകളും അമ്മച്ചി ലാബ്സിന്റെ സ്ത്രീശാക്തീകരണ ക്യാമ്പയിനുകളുടെ ഗുണഭോക്താക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL