SignIn
Kerala Kaumudi Online
Saturday, 24 October 2026 9.33 AM IST

എൽ.ഡി.എഫ് പ്രതിഷേധം നാളെ

കൊല്ലം: കേരളത്തോടുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയ കേന്ദ്ര ബഡ്‌ജറ്റിലെ സമീപനങ്ങൾക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം നാളെ. സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

കൊല്ലത്ത് രാവിലെ 10ന് നടക്കുന്ന പ്രതിഷേധം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

ചാത്തന്നൂരിൽ മുല്ലക്കര രത്നാകരൻ, പുനലൂരിൽ പി.എസ്.സുപാൽ എം.എൽ.എ, ഇരവിപുരത്ത് എസ്.രാജേന്ദ്രൻ, കരുനാഗപ്പള്ളിയിൽ എസ്.ജയമോഹൻ, കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കുണ്ടറയിൽ കെ.രാജഗോപാൽ, കൊട്ടാരക്കരയിൽ കെ.സോമപ്രസാദ്, ചടയമംഗലത്ത് സാം.കെ.ഡാനിയേൽ, ചവറയിൽ അലക്സ് കോഴിമല, പത്തനാപുരത്ത് കെ.ഷാജു എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും.

കേരള ജനതയോടുള്ള ശത്രുതാപരമായ മനോഭാവത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അവഗണനയ്ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലയിൽ ശക്തമായ പോരാട്ടങ്ങൾ നടത്തുമെന്നും നാളത്തെ പരിപാടി വിജയിപ്പിക്കണമെന്നും പി.എസ്.സുപാൽ പ്രസ്താവനയിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL