SignIn
Kerala Kaumudi Online
Saturday, 24 October 2026 11.54 AM IST

സുരക്ഷാ ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചു 

umma-
മൈലാപ്പൂർ ജംഗ്ഷന് സമീപത്ത് അപകട മുന്നറി​യി​പ്പ് ബാഡ് കൊട്ടിയം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. സുനിലി​ന്റെ നേതൃത്വത്തി​ൽ സ്ഥാപി​ക്കുന്നു

കൊല്ലം: മൈലാപ്പൂർ ജംഗ്ഷന് സമീപത്ത് അപകട സാദ്ധ്യത വർദ്ധി​ച്ചതി​നാൽ എ.വി.എം ഫൗണ്ടേഷന്റെ പരാതിയെ തുടർന്ന്

കൊട്ടിയം പൊലീസ് സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപി​ച്ചു. ഉമയനല്ലൂർ ചെറുപുഷ്പം ഹൈസ്കൂൾ മാനേജ്മെന്റ് പ്രതി​നിധികളാണ് ബോർഡുകൾ സ്പോൺ​സർ ചെയ്തത്. തൃക്കോവിൽ വട്ടം ഗ്രാമപഞ്ചായത്ത് പേരയം നോർത്ത് പതിനെട്ടാം വാർഡ് മെമ്പർ കബീർ കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൊട്ടിയം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. സുനിൽ ബോർഡുകൾ സ്ഥാപിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി ആന്റണി, കമ്മ്യൂണിറ്റി കൗൺസിലർ സിസ്റ്റർ വിൻസി, സാമൂഹ്യ പ്രവർത്തകൻ ഷിബു റാവുത്തർ, മുഖത്തല സുബാഷ്, കൊല്ലം സുൽഫി,

ഗോഡ്സൻ, മെൽബിൻ, ചാരുദത്തൻ, ജിത്തു എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL