
കൊല്ലം: ജില്ലയിൽ ഇതുവരെ 42174 ഹെക്ടറിൽ ഡിജിറ്റൽ സർവേ പൂർത്തിയായി. 16 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കി സർവേയുടെ വിവരങ്ങളടങ്ങിയ 9 (2) വിജ്ഞാപനം പുറപ്പെടുവിച്ചു.
ആദ്യഘട്ടമായി സർവേ നടത്തിയ 12 വില്ലേജുകളിലും രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട 18 വില്ലേജുകളിൽ നാലിടത്തുമാണ് സർവേ പൂർത്തിയാക്കിയത്. മൂന്നാംഘട്ടത്തിലെ 13 വില്ലേജുകൾ ഉൾപ്പടെ നിലവിൽ 27 വില്ലേജുകളിൽ സർവേ പുരോഗമിക്കുന്നു. 9(2) വിജ്ഞാപനം പ്രസിദ്ധീകരിച്ച വില്ലേജുകളിൽ ലഭിച്ച പരാതികൾ പരിശോധിച്ച് ഡിജിറ്റൽ സർവേ രേഖ റവന്യു ഭരണത്തിന് കൈമാറാനുള്ള നടപടി പുരോഗമിക്കുകയാണ്. വില്ലേജ് ഓഫീസുകളിലും വാർഡ് തലത്തിൽ പ്രധാന കേന്ദ്രങ്ങളിലുമാണ് 9(2) വിജ്ഞാപനം പ്രദർശിപ്പിച്ചിട്ടുള്ളത്.
ഉടമ സ്ഥലത്തില്ലാത്ത ഭൂമിയും റവന്യു രേഖകളും തൊട്ടടുത്തുള്ള ഭൂമിയുടെ വിവരങ്ങളും അടിസ്ഥാനമാക്കി ഡിജിറ്റൽ സർവേ നടത്തുകയാണ്. ഭൂമിയുടെ അതിരിലെ എല്ലാ മടക്കുകളെയും കോർഡനേറ്റുകളാക്കി ഡിജിറ്റൽ വേലി സൃഷ്ടിച്ചാണ് സർവേ നടത്തുന്നത്.
പൂർത്തിയായ വില്ലേജുകൾ
ഇടമൺ കല്ലേലിഭാഗം കിളികൊല്ലൂർ കൊറ്റങ്കര കുലശേഖരപുരം മങ്ങാട് പത്തനാപുരം പുനലൂർ തലവൂർ തൊടിയൂർ വാളക്കോട് വിളക്കുടി മീനാട് തൃക്കടവൂർ തൃക്കരുവ തേവലക്കര
പുരോഗമിക്കുന്ന വില്ലേജുകൾ
ഇടമുളയ്ക്കൽ അഞ്ചൽ അറയ്ക്കൽ പള്ളിമൺ ഇരവിപുരം പനയം കരുനാഗപ്പള്ളി പന്മന വടക്കുംതല പുന്നല ഇട്ടിവ നെടുവത്തൂർ മൈനാഗപ്പള്ളി ഏരൂർ ചിതറ പൂയപ്പള്ളി ചിറക്കര ചവറ മയ്യനാട് ആദിനാട് പാവുമ്പ എഴുകോൺ തൃക്കോവിൽവട്ടം കുന്നത്തൂർ ആര്യങ്കാവ് തിങ്കൾ കരിക്കം അയിരനല്ലൂർ
ആകെ വില്ലേജുകൾ-105
ഡിജിറ്റൽ സർവേ പൂർത്തിയായത്-16
പുരോഗമിക്കുന്നത്-27
ആകെ വിസ്തീർണം- 248788 ഹെക്ടർ
ഡിജിറ്റൽ സർവേ പൂർത്തിയായത് - 42174 ഹെക്ടർ
ഡിജിറ്റൽ സർവേ പുരോഗമിക്കുന്നതിനൊപ്പം സർവേ പൂർത്തിയായ സ്ഥലങ്ങളിലെ പരാതികൾ പരിശോധിച്ച് വരികയാണ്.
സർവേ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |