SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

ഐ​.എം.​എ ബോ​ധ​വത്ക​ര​ണ യാ​ത്ര​യ്​ക്ക് സ്വീ​ക​ര​ണം

ima

കൊ​ല്ലം: ഇ​ന്ത്യൻ മെ​ഡി​ക്കൽ അ​സോ​സി​യേ​ഷൻ കേ​ര​ള ചാപ്ടർ സം​സ്ഥാ​ന ത​ല​ത്തിൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ന്നെ​ന്നും നി​ങ്ങൾ​ക്കൊ​പ്പം ബോ​ധ​വത്ക​ര​ണ യാ​ത്ര​യ്​ക്ക് ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളിൽ സ്വീ​ക​ര​ണം നൽ​കി. ഐ​.എം.​എ സം​സ്ഥാ​ന പ്ര​സി​ഡന്റ് ഡോ. കെ.എ.ശ്രീ​വി​ലാ​സൻ ന​യി​ക്കു​ന്ന യാ​ത്ര കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി, പാ​രി​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യിൽ പ്ര​വേ​ശി​ച്ചു.

കൊ​ല്ലം ഐ.​എം​.എ ഹാ​ളിൽ ന​ട​ന്ന സ്വീ​ക​ര​ണം ഡോ. കെ.എ.ശ്രീ​വി​ലാ​സൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കൊ​ല്ലം ബ്രാ​ഞ്ച് പ്ര​സി​ഡന്റ് ഡോ. പി.ച​ന്ദ്ര​സേ​നൻ അദ്ധ്യ​ക്ഷ​നായി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. കെ.ശ​ശി​ധ​രൻ, സം​സ്ഥാ​ന ട്ര​ഷ​റർ ഡോ. റോ​യ്.ആർ.ച​ന്ദ്രൻ, ഡോ. ജോ​സ​ഫ് ബെ​ന​വൻ, ഡോ. പി.ഗോ​പി​കു​മാർ, ജി​ല്ലാ ക​മ്മി​റ്റി ചെ​യർ​പേ​ഴ്‌​സൺ ഡോ. സി​നി പ്രി​യ​ദർ​ശി​നി, ജി​ല്ലാ ക​മ്മി​റ്റി കൺ​വീ​നർ ഡോ. അ​നു​രൂ​പ് ശ​ങ്കർ, സൗ​ത്ത് സോൺ വൈ​സ് പ്ര​സി​ഡന്റ് ഡോ. ആ.മ​ദ​ന മോ​ഹ​നൻ നാ​യർ, സൗ​ത്ത് സോൺ ജോ​. സെ​ക്ര​ട്ട​റി ഡോ. എ​.പി.മു​ഹ​മ്മ​ദ്, കൊ​ല്ലം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡോ. ആൽ​ഫ്ര​ഡ്.വി.സാ​മു​വൽ, ഡോ. കെ.ര​വി​കു​മാർ, ഡോ. ബി​ജു.ബി.നെൽ​സൺ, ഡോ. അ​നീ​ഷ് കൃ​ഷ്​ണൻ, ഡോ. മി​നി.എ​സ്.നാ​യർ എ​ന്നി​വർ സംസാരിച്ചു. കാ​സർകോട് നി​ന്ന് 6നാണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഐ​.എം.​എ ഹെ​ഡ്‌​ക്വാർ​ട്ടേ​ഴ്‌​സിൽ യാ​ത്ര സ​മാ​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL