കരുനാഗപ്പള്ളി : സമൂഹത്തിൽ ഭിന്നിപ്പും ഭീതിയും വളർത്തും വിധം വിദ്വേഷ പ്രസ്താവനകൾ നടത്തി നാടിന്റെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുവാൻ ശ്രമിയ്ക്കുന്ന സാമൂഹ്യ ദ്രോഹികൾക്കെതിരെ രാജ്യദ്രോഹകുറ്റമുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിയ്ക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കരുനാഗപ്പള്ളി മണ്ഡലം കൗൺസിൽ യോഗം ആവശ്യപ്പെട്ടു. യുവജനങ്ങളിൽ വളർന്നുവരുന്ന ക്രിമിനൽവത്കരണവും മയക്കുമരുന്ന് വ്യാപനവും തടയുന്നതിന് സ്കൂൾ പാഠ്യപദ്ധതിയിൽ ധാർമിക വിദ്യാഭ്യസം ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. റംസാൻ സംഗമം ജില്ലാ പ്രസിഡന്റ് കുറ്റിയിൽ നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജലീൽ കോട്ടക്കര അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എച്ച്.സലാഹുദീൻ ബായി മുഖ്യാ പ്രാഭാഷണം നടത്തി. അബ്ദുൽ അസീസ് അൽമനാർ റംസാൻ സന്ദേശം നൽകി, മെഹർഖാൻ ചേന്നല്ലൂർ, സൈനുദീൻ ആദിനാട്, മുഹമ്മദു കുഞ്ഞ്, നൂറുദീൻ മാസ്റ്റർ , അബ്ദുൽ ജവാദ്, സെഞ്ച്വറി നിസാർ, സൈനുദ്ദിൻ തഴവാശ്ശേരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |