SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 PM IST

ഇ.എം.എസ് ദിനാചരണവും വാർഷികവും

chavraa-
തെക്കുംഭാഗം ഇ.എം.എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി (കാസ്കറ്റ്) ഇ.എം.എസ് ദിനാചരണവും വാർഷികവും കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: തെക്കുംഭാഗം ഇ.എം.എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി (കാസ്കറ്റ്) ഇ.എം.എസ് ദിനാചരണവും വാർഷികവും സംഘടിപ്പിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ആർ.ഷാജി ശർമ അദ്ധ്യക്ഷനായി. ട്രഷറർ എസ്.പത്മകുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി സി.ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബസ്റ്റ് ഡോക്ടർ അവാർഡ് നേടിയ രജനി അരുണിനെ ആലങ്കോട് ലീലാകൃഷ്ണൻ ആദരിച്ചു. ഇ.എം.എസ് സാന്ത്വന ഫണ്ടും വിതരണം ചെയ്തു. സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗമായിരിക്കെ അന്തരിച്ച വി. രഘുനാഥൻപിള്ളയുടെ ഛായാചിത്രം അഷ്ടമുടി വേണുനാഥ് അനാച്ഛാദനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാജി സേനാധിപൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി പി.സാബു, ആർ.രാജേഷ്, ബി.കെ.വിനോദ്, കെ. എസ്.അനിൽ എന്നിവർ സംസാരിച്ചു. ആർ.രാജി നന്ദി പറഞ്ഞു.
കേരള യൂണിവേഴ്സിറ്റി യുവജനോത്സവ ഫെയിം ആദർശ് ബാബു മുഖത്തലയുടെ തബല വാദനവും കാസ്കറ്റ് മ്യൂസിക് ക്ലബ്ബിന്റെ കലാപരിപാടികളും നടന്നു.
ദിനാചരണത്തിന്റെ ഭാഗമായി ഞായർ രാവിലെ 9 മുതൽ ചവറ സൗത്ത് എൽ.വി.എൽ.പി.എസിൽ എൻ. എസ് സഹകരണ ആശുപത്രിയുടെ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL