SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

കൊല്ലം: വിൽപ്പനയ്ക്കായി എത്തിച്ച 2.90 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. തൊടിയൂർ ,പുലിയൂർവഞ്ചി ചന്ദ്രത്തറ വീട്ടിൽ അർച്ചന്ദ്(21), ആലപ്പാട് അമൃതപുരി അമൃത ദർശനം 614 ൽ നാഥ്(21), കുലശേഖരപുരം, കടത്തൂർ എച്ച്.എസ് ഹൗസിൽ ഹാഫിസ് സജീർ(23) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇന്നലെ പുലർച്ചെ കുലശേഖരപുരം പാലൂർക്കാവിൽ നടത്തിയ പരിശോധനയിലാണ് പ്രതികളുടെ പക്കൽ നിന്ന് കരുനാഗപ്പള്ളിയിലും പരിസരങ്ങളിലുമുള്ള എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കും മറ്റ് യുവാക്കൾക്കും വിൽപ്പന നടത്താൻ എത്തിച്ച എം.ഡി.എം.എ കണ്ടെടുത്തത്. എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ലഹരി മരുന്ന് കണ്ടെടുത്തതോടെ അക്രമാസക്തനായ ഹാഫിസ് സജീർ പരിശോധനയ്ക്കായ് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കാനും ശ്രമിച്ചു. കരുനാഗപ്പള്ളി എ.എസ്.പിയുടെ മേൽനോട്ടത്തിലും എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുമുള്ള ഡാൻസാഫ് സംഘത്തോടൊപ്പം കരുനാഗപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL