കൊല്ലം: ശ്രീനാരായണ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ 27 എ ആൻഡ് ബി യുടെ ആഭിമുഖ്യത്തിൽ 'സഹപാഠിക്ക് ഒരു വീട്' എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. നശിച്ചുകൊണ്ടിരിക്കുന്ന മാനവികതയ്ക്ക് പ്രതീക്ഷയുടെ പുതുനാമ്പായാണ് ഈ പദ്ധതിയെ താൻ കാണുന്നതെന്ന് അദ്ദേഹം അഭിപ്രായംപ്പെട്ടു. ലഹരിയുടെ അടിമ എന്ന് മുദ്രകുത്തപ്പെടുന്ന ഒരു തലമുറയിൽ സ്നേഹത്തിന്റെ ലഹരി പങ്കിടുന്ന എൻ.എസ്.എസ് യൂണിറ്റിനെ സ്പീക്കർ അഭിനന്ദിച്ചു. മാനുഷിക മൂല്യങ്ങളുടെ തിരിച്ചുപിടിക്കലിന്റെ പ്രതീകമാണ് ഈ പരിപാടിയെന്ന് സ്കോളർഷിപ് വിതരണം ഉദ്ഘാടനം ചെയ്ത സ്റ്റേറ്റ്സ് എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ. ആൻസർ പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. വിദ്യ, പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എസ്. ലൈജു, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. യു.എസ്.പി നിത്യ, പി.ടി.എ പ്രസിഡന്റ് ഡോ. ശങ്കർ, കോളേജ് യൂണിയൻ ചെയർമാൻ എ. ജെ. ആദിത്യൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എ. രാജശേഖരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |