കൊല്ലം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ നീണ്ടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പൊതുസ്ഥലങ്ങൾ വൃത്തിയുള്ളതും വലിച്ചെറിയൽ മുക്തവുമാക്കുന്നതിനുള്ള ശുചിത്വ ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജീവൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷെർളി ഹെന്റി, വാർഡ് മെമ്പർ ജോളി പീറ്റർ, ഭരണ സമിതി അംഗങ്ങളായ എസ്.സേതുലക്ഷ്മി, രമ്യ വിനോദ്, പി.ആർ.രജിത്ത്, എം.രജനി, ബി.അനിൽകുമാർ, ഹെലൻ രാജൻ, ശരത് കുമാർ, മീനു ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
24ന് വൈകിട്ട് നാലിന് കണ്ണാട്ടുകുടി ജംഗ്ഷനിൽ മാലിന്യമുക്തം ടൗൺ പ്രഖ്യാപനവും ശുചിത്വറാലിയും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |