SignIn
Kerala Kaumudi Online
Thursday, 22 October 2026 5.46 PM IST

രേഖകളില്ലാത്ത 7.27 ലക്ഷം എക്സൈസ് പിടികൂടി

kotta
കോട്ടവാസിലിൽ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്ത രേഖകളില്ലാത്ത പണം

കൊല്ലം: ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സസൈസ് സംഘം, തെന്മല പൊലീസ്, കെ 9 ഡോഗ് സ്ക്വാഡ്, റൂറൽ ഡാൻസാഫ് എന്നിവർ സംയുക്തമായി കോട്ടവാസലിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടു വന്ന 7.27 ലക്ഷം രൂപ പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.

അടൂർ സ്വദേശികളായ അഭിലാഷ്, സുജിത്ത് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കൺസ്ട്രക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന തങ്ങൾ നിർമ്മാണ സാമഗ്രികൾക്ക് ഓർഡർ നൽകാൻ തമിഴ്നാട്ടിലേക്ക് പോയതാണെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു. ഇടപാടിന്റെ ബാക്കി തുകയാണ് കാറിലുണ്ടായിരുന്നതെന്നും വിശദീകരിച്ചു. തുടരന്വേഷണം വരുമാന നികുതി വകുപ്പിന് കൈമാറും. പണം കോടതിയിൽ ഇന്ന് ഹാജരാക്കും. അറിയിക്കുമ്പോൾ ഹാജരാകണമെന്ന നോട്ടീസ് നൽകി യുവാക്കളെ വിട്ടയച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാർ, ഇൻസ്പെക്ടർ രജിത്ത്, പ്രിവന്റീവ് ഓഫീസർ ബിനു, സിവിൽ എക്സൈസ് ഓഫീസർ ജ്യോതിഷ്, തെൻമല പൊലീസ് എസ്.എച്ച്.ഒ പുഷ്പകുമാർ, എസ്.ഐ സുരേഷ് പണിക്കർ, ഡാൻസാഫ് എസ്.ഐ ബാലാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL