കൊല്ലം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി 27ന് കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസിലും 30ന് ഫാക്ടറികളിലും ശുചീകരണ ദിനം ആചരിക്കും. ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് 27ന് ശുചീകരണ യജ്ഞം. ഇതോടൊപ്പം കാഷ്യു കോർപ്പറേഷൻ നടപ്പാക്കിവരുന്ന ഉറവിട മാലിന്യ സംസ്കരണ യജ്ഞം ‘എന്റെ ഭവനം ശുചിത്വ ഭവനം’ ക്യാമ്പയിന്റെ ഭാഗമായി 30ന് എല്ലാ ജീവനക്കാരും തൊഴിലാളികളും വീടുകൾ ശുചീകരിക്കും. 30 ഫാക്ടറികളിലും ഹെഡ് ഓഫീസിലുമായി തൊഴിലാളികളും ജീവനക്കാരും ഉൾപ്പടെ ഏകദേശം 11000 ഓളം പേർ പങ്കാളികളാകും.
ഔദ്യോഗിക ഉദ്ഘാടനം കോർപ്പറേഷന്റെ രണ്ടാം നമ്പർ കിളികൊല്ലൂർ ഫാക്ടറിയിൽ കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ നിർവഹിക്കും. എല്ലാ തൊഴിലാളികളും ജീവനക്കാരും രാവിലെ 8ന് എത്തിച്ചേരണമെന്ന് ചെയർമാൻ എസ്.ജയമോഹനും മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോണും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |