
കൊല്ലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊല്ലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഡന്റിറ്റി കാർഡ് വിതരണവും സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്റെയും മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.കമലനാഥന്റെയും
അനുസ്മരണവും നടത്തി. മേഖലാ പ്രസിഡന്റ് സോണി കമൽ അദ്ധ്യക്ഷനായി. സമ്മേളനം ജില്ലാ പ്രസിഡന്റ് മുരളി അനുപമ ഉദ്ഘാടനം ചെയ്തു. ഐഡന്റിറ്റി കാർഡ് വിതരണ ഉദ്ഘാടനം കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രതീപ്കുമാർ നിർവഹിച്ചു. പ്രമോസ് ബെൻ, യേശുദാസ്,ചന്ദ്രബാബു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി സുജിത സജീവ് സ്വാഗതവും ട്രഷറർ ഷിജു ആന്റണി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |