
ചവറ: വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലയുടെ നേതൃത്വത്തിൽ ഒ.എൻ.വി കവിതാലാപനവും സമ്മാനവിതരണവും സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ കൺവീനർ രാജ് ലാൽ തോട്ടുവാൽ അദ്ധ്യക്ഷനായി. വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കിഷോർ കെ. കൊച്ചയ്യം സമ്മാന വിതരണം നിർവഹിച്ചു. സിമി വൈ ബുഷ്റ, ബിജു ഡാനിയൽ, മഹേഷ് ചന്ദ്ര, ജി.പ്രദീപ് കുമാർ, വരുൺലാൽ, ഉണ്ണി ഇലവിനാൽ, റോജാ മാർക്കോസ്, ഷബിൻ കബീർ, വിദ്യ എന്നിവർ സംസാരിച്ചു. ഒ.എൻ.വി കവിതാലാപന ഹൈസ്കൂൾ വിഭാഗ മത്സരത്തിൽ പി.എസ്.അഭിനവ് , എസ്.അൻസിയ , ശിവഗംഗ, അദ്ധ്യാപക വിഭാഗ മത്സരത്തിൽ കെ.എസ്.ഷഹിനാസ് , ലേഖ, മഹേഷ്കുമാർ എന്നിവർ സമ്മാനർഹരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |