ചാത്തന്നൂർ: ബിയർ കുപ്പികൊണ്ട് തലയ്ക്ക് അടിച്ച് മുറിവേൽപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ വടക്കേമുക്ക് ഷർമ്മി മൻസിലിൽ ഷഹാറിനെയാണ് (25) അറസ്റ്റ് ചെയ്തത്. നെടുമ്പന ചരുവിള വീട്ടിൽ സുനിൽ കുമാറിന്റെ മകൻ വിബിനെ (26) വടക്കേമുക്കിൽ വച്ച് മൂന്നംഗ സംഘംത്തിലെ ഷഹാർ തലയിൽ ബിയർ കുപ്പികൊണ്ട് അടിച്ച് മുറുവേൽപ്പിക്കുകയും കമ്പി കൊണ്ട് കൈയിലും മറ്റും അടിയ്ക്കുകയും ചെയ്ത് മർദ്ദിച്ച് അവശനാക്കിയ സംഭവത്തിലാണ് അറസ്റ്റ്.
വിവിധ പൊലീസ് കേസുകളുള്ള ഷഹാർ വീട്ടിലെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് കണ്ണനല്ലൂർ സബ് ഇൻസ്പെക്ടർ ജിബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഷഹാറിനെ അറസ്റ്റ് ചെയ്തത്. എസ്.ഐ ഹരി സോമൻ, സി.പി.ഒ നജുമുദ്ദീൻ, ഓർവൽ, മനാഫ്, ഹുസൈൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ ഷഹാറിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |