കൊല്ലം: തിരുവനന്തപുരം- തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽപ്പെട്ട കൊച്ചരിപ്പ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതായിട്ട് 5 വർഷം പിന്നിടുന്നു.
മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പൊട്ടാണ് ഇവിടത്തെ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയത്. പാതയുടെ പണി പൂർത്തിയാകുമ്പോൾ കാത്തിരിപ്പ് കേന്ദ്രം പുന:സ്ഥാപിക്കാമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. നിരവധി ട്രൈബൽ സെറ്റിൽമെന്റ് കോളനികൾ അടങ്ങിയ നാട്ടുകല്ല്, കൊച്ചരിപ്പ, ഇടപ്പണ, ആദിവാസി ഭൂസമരം നടക്കുന്ന ഭാഗം,അഞ്ചേക്കർ, കമ്പനിക്കുന്നു കോളനി എന്നിവ ഉൾപ്പെടുന്ന കൊച്ചരിപ്പയിൽ കാത്തിരിപ്പ് കേന്ദ്രം അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർത്ഥികൾ അടക്കം വെയിലും മഴയും സഹിച്ചാണ് ബസ് കാാത്തു നിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |