SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

തൊഴിലുറപ്പ് ലേബർ ബഡ്ജറ്റ് ഉയർത്തിയില്ല... കുടിശ്ശിക 100 കോടി, അടുത്ത ബഡ്ജറ്റിൽ കുറയ്ക്കുമെന്ന് ആശങ്ക

കൊല്ലം: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബഡ്ജറ്റ് ഉയർത്താത്തതിനാൽ നിലവിലുള്ള കൂലി കുടിശ്ശിക അടുത്തവർഷത്തെ ലേബർ ബഡ്ജറ്റിൽ കുറയ്ക്കുമെന്ന് ആശങ്ക. ജില്ലയിൽ 100 കോടിയാണ് കുടിശ്ശികയുള്ളത്. ഡിസംബർ 15ന് ശേഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി കിട്ടിയിട്ടില്ല.

ഓരോ ജില്ലകളിൽ നിന്നും നൽകുന്ന ലേബർ ബഡ്ജറ്റിൽ വലിയ കുറവ് വരുത്തിയാണ് കേന്ദ്രം അനുമതി നൽകുന്നത്. എന്നാൽ ജില്ലാ മിഷനുകൾ അനുവദിക്കുന്നതിനേക്കാൾ കൂടുതൽ തൊഴിൽദിനങ്ങൾ നൽകും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പിന്നീട് ഫെബ്രുവരിയിലോ മാർച്ച് അവസാനവാരമോ ഉയർത്തിനൽകും. പക്ഷെ ഈ സാമ്പത്തികവർഷം ഇതുവരെ ലേബർ ബഡ്ജറ്റ് ഉയർത്തിയിട്ടില്ല. ജില്ലയുടെ ലേബർ ബഡ്ജറ്റ് ഇപ്പോഴും ആദ്യം അനുവദിച്ച 60.09 ലക്ഷം തൊഴിൽ ദിനങ്ങളിൽ തന്നെ നിൽക്കുകയാണ്. ലേബർ ബഡ്ജറ്റ് ഉയർത്താത്തുകൊണ്ടാണ് കൂലി കുടിശ്ശിക ലഭിക്കാത്തതെന്നാണ് സൂചന. മാർച്ച് 31ന് മുമ്പ് ലേബർ ബഡ്ജറ്റ് ഉയർത്തിയില്ലെങ്കിൽ നിലവിലെ കുടിശിക അടുത്ത വർഷത്തെ വിഹിതത്തിൽ നിന്ന് നൽകേണ്ടി വരും. അതോടെ അടുത്തവർഷത്തെ തൊഴിൽദിനങ്ങൾ കുത്തനെ ഇടിയും.

ജില്ലയിലെ ലേബർ ബഡ്ജറ്റ്

2021-22- 95.5 ലക്ഷം
2022-23- 93.9 ലക്ഷം

2023-24- 105.1 ലക്ഷം
2024-25- 60.09 ലക്ഷം

തൊഴിൽ ദിനങ്ങൾ

92.96 ലക്ഷം പിന്നിട്ടു

ജില്ലയിൽ നിലവിൽ 92.96 ലക്ഷം തൊഴിൽ ദിനങ്ങൾ പിന്നിട്ടു. 58,870 കുടുംബങ്ങൾക്ക് നൂറ് തൊഴിൽദിനങ്ങൾ ലഭിച്ചു. അടുത്ത സാമ്പത്തികവർഷത്തേക്ക് 1.12 കോടി തൊഴിൽ ദിനങ്ങളുടെ ലേബർ ബഡ്ജറ്റാണ് തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ മിഷൻ നൽകിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL