
കരുനാഗപ്പള്ളി: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക നീറിപ്പുകഞ്ഞ് ഇന്നലെ പുലർച്ചെയുണ്ടായ ക്രൂരമായ കൊലപാതകത്തിൽ വിറച്ച് കരുനാഗപ്പള്ളി. ഏറെ നാളത്തെ ഇടവേളക്ക് ശേഷം കരുനാഗപ്പള്ളി നഗരം ഗുണ്ടാ സംഘങ്ങളുടെ കൈകളിലേക്ക് വഴുതി വീഴുകയാണ്.
വലുതും ചെറുതുമായ നിരവധി ഗുണ്ടാ സംഘങ്ങളാണ് കരുനാഗപ്പള്ളിയിൽ തഴച്ച് വളരുന്നത്. അടുത്തിടെ കരുനാഗപ്പള്ളിയിലെ ബാർ ഹോട്ടലിൽ വച്ച് ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷം വാൾ ഉപയോഗിച്ച് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ലഹരി ഉപയാേഗം വ്യാപകമായതോടെയാണ് ഗുണ്ടാ സംഘങ്ങളും തലപൊക്കി തുടങ്ങിയത്. കരുനാഗപ്പള്ളി നഗരത്തിന്റെ മൂന്ന് വശങ്ങളിലും വ്യാപിച്ചുകിടക്കുന്ന കായൽ തീരം ലഹരി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളാണ്. ലഹരിപദാർത്ഥങ്ങൾ വാങ്ങാൻ ഗുണ്ടാസംഘങ്ങൾ ക്വട്ടേഷൻ ആക്രമങ്ങളും ഏറ്റെടുക്കുന്നു. ഇതിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ലഹരിവസ്തുക്കൾ വാങ്ങുന്നു. നഗരത്തിലെ ലഹരിവ്യാപാരത്തിന്റെ നിയന്ത്രണവും ഗുണ്ടാസംഘങ്ങൾ ഏറ്റെടുത്ത് തുടങ്ങി.
ലഹരിക്കെതിരെ ശബ്ദിക്കുന്നവരെ ഗുണ്ടാസംഘങ്ങൾ ഭീഷണിപ്പെടുത്തി നിശബ്ദമാക്കുന്നു, ഉത്സവാഘോഷങ്ങൾ ഇവർ കുടിപ്പക തീർക്കാനുള്ള അവസരമാക്കുന്നു. ഇത്തരം സംഘങ്ങളുടെ നീക്കങ്ങൾ മനസിലാക്കി അക്രമസംഭവങ്ങൾ തടയുന്നതിൽ പൊലീസ് നിരന്തരം പരാജയപ്പെടുന്നുവെന്ന ആരോപണം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |