കൊല്ലം: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ മൺറോത്തുരുത്തിൽ നടത്തിയ പരിശോധനയിൽ ചാരായവും കോടയും പിടിച്ചെടുത്തു. തൂമ്പുമുഖം കുളങ്ങര വീട്ടിൽ റാവുക്കുട്ടനെ (55) അറസ്റ്റ് ചെയ്തു.
റാവുക്കുട്ടന്റെ വീടിന് പിന്നിൽ സൂക്ഷിച്ചിരുന്ന 15 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്. കുപ്പി ഒന്നിന് 1000 രൂപ നിരക്കിലാണ് വിറ്റിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ.ജി.വിനോദ്, ജി.ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി.ആർ.ജ്യോതി, അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ സാലിം, ആസിഫ് അഹമ്മദ്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |