SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

പോരുവഴി പെരുവിരുത്തി മലനടയിൽ വാട്ടർ എ.ടി.എം

t
പോരുവഴി മലനടയിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള കുടിവെള്ളം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വാട്ടർ എ.ടി.എം പോരുവഴി മലനടയിൽ സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

10 ലക്ഷം രൂപ വിനിയോഗിച്ച് ബ്ലോക്ക്‌ പഞ്ചായത്ത് രണ്ട് വാട്ടർ എ.ടി.എമ്മാണ് നി​ർമ്മി​ച്ചത്. ആദ്യത്തെ എ.ടി.എം നവംബറിൽ ശാസ്താംകോട്ട ടേക്ക് എ ബ്രേക്ക്‌ കേന്ദ്രത്തിനു സമീപം സ്ഥാപിച്ചു. മലനട ക്ഷേത്രത്തോട് ചേർന്നു പി.എച്ച്.സി കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന സംവിധാനം പൊതുജനങ്ങൾക്ക് ഏറെ ഗുണപ്രദമാകും. എ.ടി.എം വെൻഡിംഗ് മെഷീനിൽ ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്റർ ശീതീകരിച്ച വെള്ളവും അഞ്ച് രൂപ നിക്ഷേപിച്ചാൽ അഞ്ചു ലിറ്റർ വെള്ളവും ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം. ചടങ്ങി​ൽ
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പുഷ്പകുമാരി അദ്ധ്യക്ഷയായി. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി. രതീഷ്, എസ് ഷീജ, കെ. സനിൽകുമാർ, പോരുവഴി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജേഷ് വരവിള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, ലതാ രവി, പി ഗീതാകുമാരി, ആർ. രാജി, എസ്. ശശികല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു, ബ്ലോക്ക്പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL