SignIn
Kerala Kaumudi Online
Thursday, 22 October 2026 5.46 PM IST

നാടകശാല ഭക്ഷ്യക്കിറ്റ് വിതരണം

kitt-
കരുനാഗപ്പള്ളി നാടകശാലയുടെ നേതൃത്വത്തിൽ ജില്ലയിലെ കിടപ്പു രോഗികൾക്കും കലാകാരന്മാർക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനുള്ള വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ക്യാമറമാൻ കെ.പി. നമ്പ്യാതിരി നിർവഹിക്കുന്നു

തൊടിയൂർ: ലോക നാടക ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി നാടകശാല ജില്ലയിലെ കിടപ്പു രോഗികൾക്കും കലാകാരന്മാർക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ക്യാമറമാൻ കെ.പി. നമ്പ്യാതിരി വാഹനം ഫ്ലാഗ് ഒഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം യോഗം ഉദ്ഘാടനം ചെയ്തു. അബ്ബാ മോഹൻ അദ്ധ്യക്ഷനായി. അഡ്വ. രാജീവ് രാജധാനി, ഷാജഹാൻ രാജധാനി, മെഹർഖാൻ ചേന്നല്ലൂർ, മധു ആദിനാട്, പ്രൊഫ. അരുൺ കോളശ്ശേരിൽ, ഷാനവാസ് കമ്പിക്കീഴിൽ, ഷാജഹാൻ മീനത്തേതിൽ, ഫാമീസ്, ഓച്ചിറ ചന്ദ്രൻ പിള്ള, ഡി. മുരളീധരൻ, രമേശ് ചോയിസ്, രത്നമ്മ ബ്രാഹ്മമുഹൂർത്തം എന്നിവർ സംസാരിച്ചു. നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതവും നിതിൻ ശ്യാം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL