കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കടയ്ക്കൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ നീരജിനെ (അമ്പു-22) 61 വർഷം കഠിന തടവും 67,500 രൂപ പിഴയും ശിക്ഷിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അഞ്ജു മീര ബിർല ഉത്തരവിട്ടു. 2022 ജൂൺ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസുകാരിയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയും വിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കടയ്ക്കൽ ഐ.എസ്.എച്ച്.ഒ പി.എസ്. രാജേഷാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷിബു സി.തോമസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |