SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

ഫൈബർ കട്ടമരം വിതരണം

kattamaram-
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫൈബർ കട്ടമരം മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി നിർവഹിക്കുന്നു

ചവറ: ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫൈബർ കട്ടമരം മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം അദ്ധ്യക്ഷത വഹിച്ചു. നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, നിഷ സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. രതീഷ്, ആർ. ജിജി, പ്രിയ ഷിനു, ബി.ഡി.ഒ പ്രേം ശങ്കർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സേതു ലക്ഷ്മി, രമ്യ വിനോദ്, പഞ്ചായത്ത് അംഗമായ മീനു ജയകുമാർ, ഫിഷറീസ് ഓഫീസർ താര എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL