കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ആദിനാട് വടക്ക് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. കൂലി കുടിശിക ഉടൻ അനുവദിക്കുക, വെട്ടിക്കുറച്ച ആറു കോടി തൊഴിൽ ദിനങ്ങൾ പുനസ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, പ്രതിദിന കൂലി 600 രൂപയാക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. യൂണിയൻ ജില്ലാ പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ലതികാ കുമാരി അദ്ധ്യക്ഷയായി. ജെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറിമാരായ പി. ഉണ്ണി, ബി. കൃഷ്ണകുമാർ, അശോകൻ, എ.എ. ബക്കർ എന്നിവർ സംസാരിച്ചു. തൊടിയൂർ പഞ്ചായത്തിൽ തൊടിയൂർ സൗത്ത് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും യൂണിയൻ ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. സോമരാജൻ പിള്ള ഉദ്ഘാടനം ചെയ്തു. വി. കല അദ്ധ്യക്ഷയായി. ക്ലാപ്പന പഞ്ചായത്തിൽ ആലുംപീടിക പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും യൂണിയൻ ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി. സുധർമ്മ ഉദ്ഘാടനം ചെയ്തു. സാബു അദ്ധ്യക്ഷനായി .ആലപ്പാട് പഞ്ചായത്തിലെ കുഴിത്തുറ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും യൂണിയൻ ഏരിയ കമ്മിറ്റി അംഗം ഡി. രാജൻ ഉദ്ഘാടനം ചെയ്തു. എസ്. അനി അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |