SignIn
Kerala Kaumudi Online
Tuesday, 26 May 2026 10.03 PM IST

ഹിന്ദി അദ്ധ്യാപക പുരസ്കാരത്തിന് അപേക്ഷിക്കാം

കുന്നത്തൂർ: അക്കാഡമിക് രംഗത്തെ മികവ്,പഠിപ്പിക്കുന്ന സ്കൂളിലും പൊതു ഇടത്തിലും നൽകിയ സാമൂഹിക-സാംസ്കാരിക സംഭാവനകൾ, ക്രിയാത്മകമായ ഇടപെടലുകൾ എന്നിവ മുൻനിർത്തി പള്ളിശ്ശേരിക്കൽ ഇ.എം.എസ് ഗ്രന്ഥശാല ആൻഡ് വായനശാല ഏർപ്പെടുത്തിയ ഹിന്ദി അദ്ധ്യാപക പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ 7510775971,9947784 231,9745565618 എന്നീ വാട്ട്സ്ആപ്പ് നമ്പരുകളിലോ സെക്രട്ടറി, ഇ.എം.എസ് ഗ്രന്ഥശാല ആൻഡ് വായനശാല,പള്ളിശ്ശേരിക്കൽ പി.ഒ, ശാസ്താംകോട്ട എന്ന വിലാസത്തിലോ ഏപ്രിൽ 20നകം അയയ്ക്കണം.പുരസ്കാരങ്ങൾ മേയ് 3ന് വൈകിട്ട് ഗ്രന്ഥശാലാ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കവിയും നോവലിസ്റ്റുമായ സോമൻ കടലൂർ സമ്മാനിക്കുമെന്ന് പ്രസിഡന്റ് വി.അജയകുമാർ, സെക്രട്ടറി യാസീം എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL