SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

സമൂഹ സഹവാസ ക്യാമ്പ് ഉദ്ഘാടനം

c
കാരാളി കോണം സീതി സാഹിബ് ഐ.ടി.ഇ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : കാരാളികോണം സീതീ സാഹിബ് മെമ്മോറിയൽ ഐ.ടി.ഇയിൽ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് 'ഏകത 2025 ' എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ഡോ.എം.എസ്.നൗഫൽ മുഖ്യാതിഥിയായി. മാനേജർ ഡോ.എ.ഹൈറുന്നിസ ബീഗം അദ്ധ്യക്ഷയായി. പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ എം.ഡി കെ.സുബൈർ ഖാൻ ആമുഖം നിർവഹിച്ചു. ആദർശ് രൂപ കൽപന ചെയ്ത ലോഗോ എം.പി പ്രകാശനം ചെയ്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പി., ഡോ.എം.എസ് നൗഫൽ, എസ്. സതീഷ് എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.

സംസ്ഥാന ടി.ടി.ഐ കലോൽസവത്തിൽ ജേതാക്കളായ ആതിര ,ദേവി അരവിന്ദ് എന്നിവരെ അനുമോദിച്ചു.

പ്രിൻസിപ്പൽ എം.റീജ ക്യാമ്പ് വിവരണവും പി.ടി.എ. പ്രസിഡന്റ് അൻസാർ കാവതിയോട് ക്യാമ്പ് സന്ദേശവും നൽകി.

ശ്യാമള വേണുഗോപാൽ, ഹിലാൽ മുഹമ്മദ്, ജാഫർ ഖാൻ, മണി, എൻ.അബ്ദുൽ കബീർ, അശോക് കുമാർ, പത്മിനി എന്നിവർ സംസാരിച്ചു. 2 ന് ക്യാമ്പ് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL