SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

യു. ഡി. എഫ് ക്ലാപ്പന മണ്ഡലം കമ്മിറ്റി രാപ്പകൽ സമരം  

udf
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യു. ഡി. എഫ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ജി. രവി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ജി.രവി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ അഡ്വ.കെ.സജീവ് അദ്ധ്യക്ഷനായി. സി. എം.പി സംസ്ഥാന എസ്ക്സിക്യുട്ടീവ് കമ്മിറ്റിയംഗം കരീം മേവൂർ സ്വാഗതം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ, ബ്ലോക്ക് ഭാരവാഹികളായ ജി.ബിജു, ടി.എസ്.രാധാകൃഷ്ണൻ, സുധാകരൻ, ജി.യതീഷ്, ഐ.എൻ.ടി.യു.സി റീജിയണൽ വൈസ് പ്രസിഡന്റ് സുരേഷ്ബാബു, ഗ്രാമപഞ്ചായത്തംഗം നകുലൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബിനു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമാൻ, ഷീലാ സരസൻ, അഷറഫ്, വിജയകുമാർ, ലാലി, ഗിരിജ, ലളിത, ശോഭന തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന സമാപന യോഗം മുസ്ലീം ലീഗ് നിയോജക മണ്ഡലം കൺവീനർ താഷ്കന്റ് കാട്ടിലേത്ത് ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL