SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

മുഖ്യമന്ത്രി രാജിവയ്ക്കണം (uc മസ്റ്റ് )

germiy-
മാസപ്പടി കേസിൽ വീണ വിജയനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജർമിയാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വീണ വിജയനെതിരെയുള്ള മാസപ്പടി കേസി​ൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജെർമിയാസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം ആനന്ദവല്ലീശ്വരത്തു നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുമ്പിൽ പൊലീസ് തടഞ്ഞു. സമരക്കാരെ അറസ്റ്റ് ചെയ്തു പൊലീസ് വാഹനത്തിൽ കയറ്റിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ പൊലീസ് വാനിനു മുകളിൽ കയറി കൊടി ഉയർത്തി. പ്രവർത്തകരെ വാഹനത്തിൽ നിന്ന് ഇറക്കി വിടാതെ താഴെയിറങ്ങില്ലെന്ന് നിലപാടെടുത്തത് വീണ്ടും വാാക്കുതർക്കത്തി​ന് ഇടയാക്കി. സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, ജനറൽ സെക്രട്ടറി ചരിത്ര ഡി.തമ്പാൻ, സെക്രട്ടറിമാരായ ഹാഷിം സുലൈമാൻ, സുഹൈൽ അൻസാരി, അജു ജോർജ്, അനീഷ് ഖാൻ, അസ്ലം ആദിനാട്,ഇർഷാദ് ബഷീർ, ഷഹനാസ് തൊടിയൂർ, ശിവകുമാർ, അസൈൻ പള്ളിമുക്ക്, തൗഫീഖ് തടിക്കാട്, മുഹമ്മദ് ആരിഫ്, ആദർശ് ഭാർഗവൻ, കൗശിക്ക് എം.ദാസ്, ആഷിക് ബൈജു തുടങ്ങിയവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL