SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

ബസ് വെയിറ്റിംഗ് ഷെഡ് പുനർ നിർമ്മിക്കണം

photo
തഴവ കുറ്റിപ്പുറം ജംഗ്ഷന് സമീപമുള്ള ബസ് വെയിറ്റിംഗ് ഷെഡ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തഴവ പഞ്ചായത്ത് പൗരസമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഖലീലുദ്ദീൻ പൂയള്ളിൽ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തഴവാ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കുറ്റിപ്പുറം മാർക്കറ്റിന് സമീപമുള്ള ജീർണിച്ച വെയിറ്റിംഗ് ഷെഡ് അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തഴവാ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പൗരസമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. തഴവാഗ്രാമപഞ്ചായത്ത് പഞ്ചായത്ത് മുൻഅംഗവും പൗരസമിതിയുടെ ജനറൽ സെക്രട്ടറിയുമായ ഖലിലുദ്ദീൻ പൂയപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ.ബാബു രാജ് അദ്ധ്യക്ഷനായി. മുഹമ്മദ്ഷാ, രക്ഷാധികാരി കൈതവനത്തറ ശങ്കരൻ കുട്ടി, ജോൺ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു, എം.സി.വിജയകുമാർ ,ശിവപ്രസാദ്, തഴവാ മുസ്തഫാ , മോഹനൻ സബർമതി , ശ്യാംലാൽ, ശശിധരൻ , കാട്ടൂർ രാജേന്ദ്രൻ , മേലൂട്ട് പ്രസന്നകുമാർ, അഡ്വ.എം.എ.ആസാദ് എന്നിവർ സംസാരിച്ചു. ബിജു വാലേൽ സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL