SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

ചെന്നിത്തലയുടെ ലഹരി വിരുദ്ധ സമൂഹനടത്തം ഇന്ന്

കൊല്ലം: ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് രാവിലെ 6ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊല്ലത്ത് ലഹരി വിരുദ്ധ സമൂഹനടത്തം നടക്കും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലഹരി വിരുദ്ധ സമൂഹനടത്തമാണിത്.

യുവാക്കൾക്കിടയിൽ പടർന്നുപന്തലിക്കുന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന ഈ സംഘടന പരിപാടി നടത്തുന്നത്.

കൊല്ലം ആശ്രമം മൈതാനത്ത് നിന്ന് രാവിലെ 6ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ സമൂഹനടത്തം ചിന്നക്കടയിൽ സമാപിക്കും. അവിടെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി പിരിയും. വിദ്യാർത്ഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL