SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

വനിത കോളേജിൽ പൂർവ വിദ്യാർത്ഥി, പ്രതിഭാ സംഗമം

snn-
വനിത കോളേജിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഘം പ്രതിഭാ സംഗമം പ്രിൻസിപ്പാൾ ഡോ. എസ്. ജിഷ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ കോളേജ് സെമിനാർ ഹാളിൽ പ്രതിഭാസംഗമവും പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ജിഷ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഷെർലി.പി.ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. പൂർവ വിദ്യാർത്ഥി സംഘം പ്രസിഡന്റ് എ.സുഷമാദേവി അദ്ധ്യക്ഷയായി. സെക്രട്ടറി ഡോ. ആർ.രമ്യ സ്വാഗതം പറഞ്ഞു. 2025-26 അക്കാഡമിക വർഷത്തിൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നായി സർവകലാശാല - കോളേജ് തലത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചതോടൊപ്പം കലാലയത്തിൽ നിന്ന് 2025ൽ വിരമിച്ച ജീവനക്കാരെയും വിവിധ വൈജ്ഞാനിക മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. ഷീല സന്തോഷ്, ഡോ. ആർ.ബിന്ദു, പ്രൊഫ. മാലിനി സുവർണകുമാർ, ഡോ. ആർ.ദിവ്യ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL