SignIn
Kerala Kaumudi Online
Thursday, 22 October 2026 4.54 PM IST

കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് ഔട്ട് ഒഫ് സ്റ്റോക്ക്

card

കൊല്ലം: കൊട്ടിഘോഷിച്ച് അവതരിപ്പിച്ച കെ.​എ​സ്.​ആ​ർ.​ടി.​സിയുടെ ട്രാവൽ കാർഡുകൾ കിട്ടാനില്ല. കഴിഞ്ഞ മേയ് ആദ്യവാരമാണ് ജില്ലയിൽ ട്രാവൽ കാർഡുകൾ അവതരിപ്പിച്ചത്. യാത്രകൾ സുഗമമാക്കാനും 'ചില്ലറ' പ്രശ്നം ഒഴിവാക്കാനും പണം കൈവശമില്ലാത്തപ്പോഴും യാത്ര ചെയ്യുന്നതിനാണ് സൗകര്യം ഏർപ്പെടുത്തിയത്.

ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ എത്തിച്ച കാർഡുകൾ അതിവേഗം തീർന്നു. ഏകദേശം 8000 ഓളം കാർഡുകളാണ് ജില്ലയിൽ ആദ്യഘട്ടം വിതരണം ചെയ്തത്. വീണ്ടും എത്തിച്ചിരുന്നെങ്കിലും ഇതും വേഗത്തിൽ തീർന്നു. എന്നാൽ പിന്നീട് ആവശ്യത്തിന് ട്രാവൽ കാർഡുകൾ ലഭ്യമാക്കാൻ കഴിഞ്ഞില്ല.

ദിനംപ്രതി നിരവധിപേരാണ്‌ സൗകര്യം പ്രയോജനപ്പെടുത്താൻ ഓരോ ഡിപ്പോയിലും എത്തുന്നത്‌. കാർഡുകൾ തീർന്നുവെന്ന മറുപടിയല്ലാതെ എന്നത്തേക്ക് ലഭ്യമാകുമെന്ന മറുപടി നൽകാൻ അധികൃതർക്കാകുന്നില്ല.

അതേസമയം ടി​ക്ക​റ്റ്​ ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ ഭൂ​രി​ഭാ​ഗം ക​ണ്ട​ക്ട​ർ​മാ​രും ട്രാവൽ കാർഡിന് വ​ലി​യ പ്ര​ചാ​ര​ണം ന​ൽ​കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഡി​ജി​റ്റ​ൽ പേ​​യ്മെ​ന്റ് സം​വി​ധാ​നം ഒ​രു​ക്കി​യ ച​ലോ മൊ​ബി​ലി​റ്റി സൊ​ല്യൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കും ഈ ​സം​വി​ധാ​നങ്ങൾ ഒ​രു​ക്കി ന​ൽ​കി​യ​ത്. കണ്ടക്ടറിൽ നിന്നോ മാർക്കറ്റിംഗ് എക്‌സിക്യുട്ടീവിൽ നിന്നോ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നോ യാത്രക്കാർക്ക് കാർഡ്‌ വാങ്ങാം.

നെറ്റ്​വർക്കിൽ ബ്രേക്ക്ഡൗൺ

 സഞ്ചരിക്കുന്ന ബസായതിനാൽ പലസ്ഥലങ്ങളിലും നെറ്റ്​വർക്ക് പ്രശ്നം

 പേയ്​മെന്റ്​ നടത്തിയാലും ചിലപ്പോൾ ടിക്കറ്റ്​ ലഭിക്കില്ല

 പണം​ നാല്​ ദിവസത്തിനുള്ളിൽ തിരികെ അക്കൗണ്ടിലെത്തും

 പണം തിരികെ ലഭിക്കുന്നില്ലെന്നും യാത്രക്കാർ

 ഓ​ർ​ഡി​ന​റി​യ​ട​ക്കം എല്ലാ ബ​സു​ക​ളി​ലും സം​വി​ധാ​നം

 പരാതി പരിഹരിക്കാൻ പു​തി​യ ടി​ക്ക​റ്റ്​ യ​ന്ത്ര​ങ്ങ​ൾ

 ജി​ല്ല​യി​ലെ എ​ല്ലാ ഡി​പ്പോ​ക​ളി​ലും ല​ഭ്യ​മാ​ക്കി

ഒരു വർഷംവരെ യാത്രചെയ്യാം

 ഒരു കാർഡ് എത്രപേർക്ക് വേണമെങ്കിലും ഉപയോഗിക്കാം

 സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറാം

 പ്രവർത്തന ക്ഷമമല്ലെങ്കിൽ ഫോൺ നമ്പർ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാം

 ദിവസങ്ങൾക്കുള്ളിൽ പുതിയ കാർഡ്

 കേടുപാടുകൾ പറ്റിയാലും മാറ്റിയെടുക്കാം

 പഴയ കാർഡിലെ തുക പുതിയതിലേക്ക്‌ ചേർക്കും

ട്രാവൽ കാർഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്ത ഘട്ടത്തിലേക്കുള്ള കാർഡിന്റെ പ്രിന്റിംഗ് നടക്കുകയാണ്. എത്രയും വേഗം എത്തിക്കും.

കെ.എസ്.ആർ.ടി.സി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL