SignIn
Kerala Kaumudi Online
Monday, 22 June 2026 2.12 PM IST

അഷ്ടമുടി കായലിൽ പൂവൻ കക്കയുടെ ചാകരക്കാലം

dd

കൊല്ലം: അഷ്ടമുടി കായലിലെ പൂവൻ കക്ക സമ്പത്ത് വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) ശ്രമങ്ങൾ ഫലം കാണുന്നു. സി.എം.എഫ്.ആർ.ഐ നടത്തിയ ഫീൽഡ് സർവേയിൽ കക്കയിനത്തിന്റെ ഉത്പാദനം ഉയർന്നതായും വിത്തുകക്കകൾ കായലിൽ വ്യാപകമായതായും കണ്ടെത്തി.

സി.എം.എഫ്.ആ.ർഐയുടെ വിഴിഞ്ഞം റീജണൽ സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 30 ലക്ഷം കക്ക വിത്തുകൾ കായലിൽ നിക്ഷേപിച്ചിരുന്നു. 2018ലെ പ്രളയാനന്തരം അഷ്ടമുടിയിൽ കക്ക വിത്തുത്പാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരുജ്ജീവന ശ്രമങ്ങൾക്ക് കഴിഞ്ഞ വർഷം തുടക്കമിട്ടത്. കായലിലെ കക്ക സമ്പത്ത് പൂർവസ്ഥിതിയിലാക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായണ് പുനരുജ്ജീവന പദ്ധതി.

ഷെൽഫിഷ് ഫിഷറീസ് വിഭാഗം നടത്തിയ സർവേയിൽ കക്ക വിത്തുൽപാദനത്തിൽ പുരോഗതി കൈവരിച്ചതായി കണ്ടെത്തി. ഉയർന്ന തോതിൽ ഉപ്പുരസമുള്ള ഭാഗങ്ങളിലാണ് കൂടുതലായും കക്ക കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയുടെ വളർച്ച സുഗമമാക്കാൻ കായലിൽ കക്ക സമ്പത്ത് പൂർവസ്ഥിതിയിലാക്കുന്നതിനുമായി ഡിസംബർ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് കായലിൽ നിന്ന് കക്കവാരുന്നതിൽ നിരോധനം ഏർപ്പെടുത്തണമെന്ന് സി.എം.എഫ്.ആർ.ഐ നിർദേശിച്ചു.

കക്ക കുഞ്ഞുങ്ങളുടെ അതിജീവനം 80%
 വിഴിഞ്ഞം കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എം.കെ.അനിലിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ വർഷം നിക്ഷേപിച്ച കക്ക കുഞ്ഞുങ്ങളിൽ 80ശതമാനത്തോളം അതിജീവന നിരക്ക് ലഭിച്ചതായി കണ്ടെത്തി

 നിക്ഷേപിച്ച് ഏഴ് മാസത്തിനുള്ളിൽ തന്നെ കക്ക കുഞ്ഞുങ്ങൾ 34 മില്ലി മീറ്റർ വലിപ്പമെത്തി

 ഒക്ടോബർ മുതലാണ് ഇവയുടെ പ്രജനന കാലം ആരംഭിക്കുന്നത്

 വിവിധ വലിപ്പത്തിലുള്ള കക്കകളാണ് കായലിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്താനായത്

 കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ഏറ്റവും ചെറിയ വിത്തിന്റെ അളവ് 2.38 മില്ലി മീറ്ററാണ്

ഇനിയുള്ള മാസങ്ങൾ കക്കയുടെ വളർച്ചയ്ക്ക് നിർണായകമാണ്. അതിനാലാണ് ഡിസംബർ മുതൽ മൂന്ന് മാസത്തേക്ക് കക്ക വാരൽ നിരോധിക്കാനുള്ള നിർദേശം മുന്നോട്ടുവച്ചത്.

ഡോ.ഗീത ശശികുമാർ

പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL