
ആലുവ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദി പരിപാടികളുടെ ഭാഗമായി ആലുവ ജില്ലയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് ആലുവ ടൗൺ ഹാളിൽ യുവസംഗമം സംഘടിപ്പിക്കും. ആയിരത്തോളം യുവതീ യുവാക്കൾ പങ്കെടുക്കും. ദേശീയ അന്തർദേശീയ പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു, സാഹിത്യകാരി പ്രശാന്തി ചൊവ്വര എന്നിവർ വിശിഷ്ടാതിഥികളാകും. ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകും. യുവാക്കൾ സമൂഹിക വന്ദേമാതര ഗാനാലാപനത്തിൽ പങ്കുചേരും. ദേശഭക്തിഗാന ഫ്യൂഷൻ, ഭാരത് മാതാ പൂജ, ഇൻസ്പിരേഷണൽ പോഡ്കാസ്റ്റ്, രക്ഷാബന്ധൻ തുടങ്ങിയവയും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |