SignIn
Kerala Kaumudi Online
Thursday, 13 August 2026 3.31 AM IST

ഇന്റേൺഷിപ്പ് ഗുണകരമാക്കാൻ ടിങ്കർ ഹബ്

tinker

കൊച്ചി: തൊഴിൽമേഖലയിൽ ഇന്റേൺഷിപ്പുകളെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠന-തൊഴിൽ അനുഭവങ്ങളാക്കി മാറ്റാൻ പദ്ധതിയുമായി ടിങ്കർഹബ്. വിദ്യാർത്ഥികൾ, കോളേജുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവർക്കായി പ്രത്യേകം തയ്യാറാക്കിയ ‘ഇന്റേൺഷിപ്പ് പ്ലേബുക്കുകൾ’ പുറത്തിറക്കി.തൊഴിൽമേഖലയ്‌ക്ക് ആവശ്യമായ കഴിവുകൾ വികസിപ്പിക്കാനും യഥാർത്ഥ തൊഴിലിടത്തെ അടുത്തറിയാനും പ്രൊഫഷണൽ ശൃംഖല രൂപപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുന്ന പാലമായി ഇന്റേൺഷിപ്പുകളെ മാറ്റുകയാണ് ലക്ഷ്യം. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും, എച്ച്.ആർ പ്രൊഫഷണലുകളും, സ്റ്റാർട്ടപ്പ് സ്ഥാപകരും പങ്കെടുത്ത ശില്പശാലയിലാണ് ഇന്റേൺഷിപ്പ് പ്ലേബുക്കുകൾ തയ്യാറാക്കിയത്. പ്ലേബുക്കുകൾ കോളേജുകളിലും സ്ഥാപനങ്ങളിലും എത്തിച്ച് ഇന്റേൺഷിപ്പുകൾ ഉറപ്പാക്കുമെന്ന് ടിങ്കർഹബ് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TINKER HUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL