SignIn
Kerala Kaumudi Online
Friday, 14 August 2026 1.08 AM IST

ആഫ്രിക്കൻ ഒച്ച്: സംസ്ഥാനതല പരിശീലനം

photo

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റൻഷന്റെയും സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട്, മണ്ണുത്തിയുടെയും ആഭിമുഖ്യത്തിൽ ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ സംയോജിത നിയന്ത്രണ മാർഗങ്ങളെക്കുറിച്ചുള്ള സംസ്ഥാനതല ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. മേരി റെജിന ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം, ജീവശാസ്ത്രം, ജീവിതചക്രം, ഉത്ഭവം, വന ആവാസവ്യവസ്ഥയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കേരള വന ഗവേഷണ സ്ഥാപനത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടി. വി. സജീവ്, അസോ. ഡോ. ആർ. നാരായണൻ, ഡോ. ബെറിൻ പത്രോസ്, ഡോ. എം.ടി. രഞ്ജിത്ത് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL