SignIn
Kerala Kaumudi Online
Friday, 14 August 2026 1.24 AM IST

37ാം ഗുരുവായൂർ സംഗീതാർച്ചന 15ന്

photo

തൃശൂർ: നാദബ്രഹ്മം ഫൗണ്ടേഷൻ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 37-ാം ഗുരുവായൂർ സംഗീതാർച്ചന 15 ന് ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം നിർവഹിക്കും.
ലോകസമാധാനത്തിനും ഭാരതത്തിന്റെ അഖണ്ഡതയ്ക്കുമായി സ്വാമി ചിന്മയാനന്ദയുടെ അനുഗ്രഹത്തോടെ 1988ൽ ആരംഭിച്ചതാണ് ഈ സംഗീതാർച്ചന. രാവിലെ 7.30 മുതൽ വൈകിട്ട് 6 വരെ നീളുന്ന പരിപാടിയിൽ സംഗീതജ്ഞൻ എം.ഡി. സോമശേഖറിന്റെ നേതൃത്വത്തിൽ നൂറോളം ഗായകർ അണിനിരക്കും. വാർത്താസമ്മേളനത്തിൽ നാദബ്രഹ്മം ഫൗണ്ടേഷൻ ട്രസ്റ്റിമാരായ എച്ച്. ഗണേഷ്, മഞ്ജുള ബാലചന്ദ്രൻ, നിർമൽ കുമാർ, ജലജ വിശ്വനാഥ്, ബാലകൃഷ്ണൻ കാറളം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL