
പത്തനംതിട്ട : സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്‌കോ ചിക്കൻ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്നതിന് ഏജൻസികൾ അനുവദിക്കുന്നു. നിലവിൽ രണ്ട് കിലോമീറ്റർ പരിധിയിൽ കെപ്‌കോ ചിക്കൻ ഏജൻസികൾ ഇല്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, സ്ഥാപന ഉടമകൾ വിശദാംശങ്ങൾ സഹിതം വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം 695024 വിലാസത്തിലോ kepcopoultry@gmail.com ലോ അയയ്ക്കണം. ഫോൺ: 9809159559.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |