പാലക്കാട്: പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ ഹിസ്റ്ററി വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി യോഗ്യതയുള്ളവർക്ക് മുൻഗണന. ഇവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദ തലത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ളവരെയും പരിഗണിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ യോഗ്യതാ രേഖകളുമായി ആഗസ്റ്റ് 18ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 8281716773.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |