SignIn
Kerala Kaumudi Online
Thursday, 22 October 2026 9.00 PM IST

മെഡിസെപ്പ് പ്രീമിയം വർദ്ധന പിൻവലിക്കണം 

കൊല്ലം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആരോഗ്യ ഇൻഷ്വറൻസായ മെഡിസെപ്പ് പ്രീമിയം 60 ശതമാനം വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കെ.ജി.ഒ.യു ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ആവശ്യമായ ചികിത്സ പോലും നൽകാതെ പരാജയപ്പെട്ട മെഡിസെപ്പ് പദ്ധതിയുടെ പ്രീമിയം വർദ്ധിപ്പിച്ച നടപടി യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല. മരണവീട്ടിലെ പോക്കറ്റടിക്കാരനെ പോലെയാണ് ഇടത് സർക്കാർ പ്രവർത്തിക്കുന്നതെന്നും യോഗം ആരോപി​ച്ചു. സംസ്ഥാന സെക്രട്ടറി ആർ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഡോ. ഷിജു മാത്യു അദ്ധ്യക്ഷത വഹി​ച്ചു. നേതാക്കളായ ഇ. മുജീബ്, കെ.എസ്. സജീവ് കുമാർ, എം.എസ്. രാകേഷ, എസ്. ഷിബു, പി.കെ. ജയകൃഷ‌്ണൻ, സി​.എസ്. അനിൽകുമാർ, ആർ. അനിൽകുമാർ, സി​.എൻ. സുഭാഷ്, ജിൻസി വെറോണിക്ക, അജിലാൽ, ആർ. ബിജു, മനോജ് കുമാർ, ജി. നിഷാന്ത്, എൻ. മധു, ബി.ജയകുമാർ, ജെ. കൊച്ചുമോൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL