SignIn
Kerala Kaumudi Online
Thursday, 22 October 2026 4.55 PM IST

ഉജ്ജ്വല ബാല്യം പുരസ്കാരം

photo-
തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ ആരോഗ്യ, വനിതാ - ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്നും ക്ലാപ്പന സ്വദേശിനി കുമാരി നിവേദ്യ ലാലിന് ഉജ്ജ്വല ബാല്യ പുരസ്കാരം ഏറ്റുവാങ്ങുന്നു.

ഓച്ചിറ: സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം മന്ത്രി വീണാ ജോർജ് ക്ലാപ്പന സ്വദേശിനി നിവേദ്യ ലാലിന് സമ്മാനിച്ചു. കല, സാഹിത്യം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ മികവ് പുലർത്തിയതിനാണ് കൊല്ലം ജില്ലയിൽ നിന്നു നിവേദ്യ ലാലിനെ തിരഞ്ഞെടുത്തത്. ഫലകവും പ്രശസ്തി പത്രവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ഇൻക്രഡിബിൾ ബുക്ക് ഒഫ് റെക്കാഡ്സ് ഹോൾഡറും, 1.14 എഫ്.എം റേഡിയോ ജോക്കിയും ആലപ്പുഴ ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയും ബാലപാർലമെന്റ് പരിസ്ഥിതി മന്ത്രിയുമായ നിവേദ്യ ലാലിന് കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷൻ അവാർഡ്, ഡോ. എ.പി.ജെ. അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ക്ലാപ്പന വടക്ക് തുണ്ടത്തിൽ വീട്ടിൽ ലാൽ വിശ്വംഭരന്റെയും നിഷയുടെയും മകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL