കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ബോർഡുകളും ബാനറുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സി.പി.എം പ്രവർത്തകർ നശിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പ്രസ്താവനയിൽ പറഞ്ഞു. ഒരു പ്രസ്ഥാനത്തിന്റെ പ്രചരണ സാമഗ്രികൾ നശിപ്പിക്കുന്നതിലൂടെ ജനഹൃദയങ്ങളിൽ നിന്ന് അതിനെ ഇല്ലാതാക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായ തിരിച്ചടിയുടെ പ്രതിഫലനമാണ് അക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |