SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ ശാസ്ത്രദിനാചരണം

കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ 'ദേശീയ ശാസ്ത്ര ദിനാചരണം കേരള അക്കാഡമി ഒഫ് സയൻസസ് പ്രസിഡന്റ് ഡോ. ജി.എം. നായർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ 'ദേശീയ ശാസ്ത്ര ദിനം 2026' ആചരിച്ചു. കേരള അക്കാഡമി ഒഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജിലെ ഭൂമിത്രസേന ക്ലബ്, സസ്യശാസ്ത്ര-ജന്തുശാസ്ത്ര വകുപ്പുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കേരള അക്കാഡമി ഒഫ് സയൻസസ് പ്രസിഡന്റും ജെ.എൻ.ടി.ബി.ജി.ആർ.ഐ മുൻ ഡയറക്ടറുമായ ഡോ. ജി.എം. നായർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ കെ.എസ്. അനിൽ കുമാർ അദ്ധ്യക്ഷനായി. ശാസ്ത്രരംഗത്തെ ആയുഷ്കാല സംഭാവനകൾ പരിഗണിച്ച് ചടങ്ങിൽ ഡോ.ജി.എം.നായരെ പ്രിൻസിപ്പൽ ആദരിച്ചു. ഭൂമിത്രസേന ക്ലബ് കോ-ഓർഡിനേറ്റർ ലക്ഷ്മി ശ്രീകുമാർ സ്വാഗതം പറഞ്ഞു. കായംകുളം ഐ.സി.എ.ആർ – സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രം മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ.എൻ.റെജി ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫെലിസിറ്റേഷൻ സമ്മേളനത്തിൽ ഡോ.പി.ഗീതാകൃഷ്ണൻ നായർ, ഡോ.എം.മഞ്ജു , ഡോ. വിന്ധ്യ, എ.ഷാഹിന ഷെരീഫ് , ചീഫ് സൂപ്രണ്ട് ആർ.ശ്രീജ, ലൈബ്രേറിയൻ ഡോ.പി.ആർ.ബിജു എന്നിവർ സംസാരിച്ചു. മികച്ച ഭൂമിത്രസേന ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അഭിജിത്ത് (രണ്ടാം വർഷ ബി.എസ്.സി ബോട്ടണി), ആദിത്യൻ (രണ്ടാം വർഷ ബി.എസ്.സി സുവോളജി) എന്നിവർക്കുള്ള പുരസ്കാരങ്ങൾ പ്രിൻസിപ്പൽ വിതരണം ചെയ്തു. തുടർന്ന് നടന്ന സെഷനുകളിൽ ഡോ. ടിസ്സി മറിയം തോമസ്, ഡോ.ഡി.ശ്രീജിത്, ഡോ.ദിലീപ് കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. കേരള സർവകലാശാല ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ശ്രീജിത് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL