SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

എസ്.എൻ കോളേജിൽ സഹചി​ത്തം വർക്ക് ഷോപ്പ്

കൊല്ലം: ശ്രീനാരായണ കോളേജിൽ വിമൻസ് സ്റ്റഡി യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സഹചിത്തം- പ്രീ മാരിട്ടൽ കമ്മ്യൂണിക്കേഷൻ വർക്ക് ഷോപ്പ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ദേശീയ വനിതാ കമ്മീഷന്റെ മാർഗനിർദ്ദേശപ്രകാരമുള്ള വിവാഹ പൂർവ സംവാദകേന്ദ്രമായ സ്ത്രീ ചേതന സ്വപ്നക്കൂടിന്റെയും റോട്ടറി ക്ളബ്ബ് ഒഫ് ക്വയിലോൺ ലോട്ടസിന്റെയും സംഘാടനത്തിലാണ് ശില്പശാല. 6ന് രാവിലെ 10 മുതൽ 4 വരെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശില്പശാലയിൽ മനശാസ്ത്ര വിദഗ്ദ്ധയും ലൈഫ് കോച്ചുമായ രമ്യാ ശങ്കർ വിഷയാവതരണം നടത്തും. പ്രിൻസിപ്പൽ പ്രൊഫ.ഡോ.എസ്.ലൈജു അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.എസ്.ജയശ്രീ, ഡോ.ആർ.ഇന്ദു, അശ്വതി ചന്ദ്രഭാനു എന്നിവർ സംസാരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. പത്രസമ്മേളനത്തിൽ ഡോ.പി. നിജു, ഡോ.കെ.എസ്.ജയശ്രീ, ‌ഡോ.നിത്യ.പി.വിശ്വം, ‌ഡോ.കെ.സവിത എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL