SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

സൗജന്യ ആയുർവേദ മെ‌ഡിക്കൽ ക്യാമ്പ്

കൊല്ലം: കടപ്പാക്കട ടൗൺ അതിർത്തി ഡോ.ഉണ്ണിക്കൃഷ്ണൻ സംസാര ആയുർവേദ ഹോസ്പിറ്റൽ വാർഷികത്തിന്റെ ഭാഗമായി നാളെ മുതൽ 8 വരെ സൗജന്യ ആയുർവേദ മെ‌ഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 8.30ന് മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. ഡോ. ശ്രീലത, ഡോ.ഹീര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ത്വക് രോഗങ്ങൾ, കാഴ്ച വൈകല്യം, സന്ധിവാതം, വെരിക്കോസ് വെയിൻ, പൈൽസ് ആൻഡ് ഫിസ്റ്റുല, സ്ത്രീകളുടെ സമഗ്ര ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് ക്യാമ്പ് ലക്ഷ്യമി​ടുന്നത്. 9074146088, 8714579444 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യാം. പത്രസമ്മേളനത്തിൽ എ.എൻ.സി.എം.ഡി അപർണ കൃഷ്ണ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്യാമ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL